തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഇതിന് അവസരമുണ്ട്. ഓണ്‍ലൈനായി മാത്രമേ ഇനി പേരു ചേര്‍ക്കാനാവുകയുള്ളൂ. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റായ http://www.nvsp.in , http://www.ceo.kerala.gov.in എന്നീ സൈറ്റുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
സംശയനിവാരണത്തിന് ടോള്‍ ഫ്രീ നമ്പര്‍ 1950.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. വോട്ടറുടെ ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബാംഗങ്ങളുടെയോ അയല്‍വാസിയുടെയോ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കണം. നിര്‍ദേശങ്ങള്‍ മലയാളത്തില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദേശത്തുള്ളവര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാം. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാവില്ല. പട്ടികയില്‍ വിവരങ്ങള്‍ ചേര്‍ത്തതിന്റെ തല്‍സ്ഥിതിയും ംംം.ി്‌ുെ.ശി വെബ്‌സൈറ്റിലുടെ അറിയാനാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ്ീലേൃ വലഹുഹശില എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു ഉള്‍പ്പെടെ സൗകര്യമുണ്ട്. പ്ലേസ്‌റ്റോര്‍, ഐട്യൂണ്‍സ് എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ വോട്ടര്‍മാരുടെ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പരാതികള്‍ അറിയിക്കാനും വോട്ടിങ് യന്ത്രം, രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകള്‍, തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം. ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്ത് ഓഫിസുകള്‍, വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ എത്തി പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാം. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പട്ടിക ലഭ്യമാണ്. വോട്ടര്‍മാരുടെ ചിത്രം ഇല്ലാത്ത പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും സ്ഥാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ കിയോസ്‌കുകളില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നു പരിശോധിക്കാം. ഇവിടെ വോട്ടര്‍മാരുടെ ഫോട്ടോ ഉള്‍പ്പെടെ കാണാനാകും.