ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.
വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തു ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാം. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.
പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നിങ്ങള്‍ക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.
റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.