X
    Categories: CultureNewsViews

റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി റേഷനില്ല

തിരുവനന്തപുരം:സെപ്റ്റംബര്‍ 30നകം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. ആധാര്‍ ഇനിയും ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.

അടുത്ത ജൂണ്‍ 30ന് മുമ്പ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്ന് നിര്‍ദേശം വന്നതോടെയാണ് റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇനി റേഷന്‍ നല്‍കേണ്ടെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.

ആധാറും റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ റേഷന്‍ കടകളില്‍ നിന്ന് തന്നെ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിംഗ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ഇതിന് സൗകര്യമുണ്ടായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: