സുരക്ഷയുടെ ഭാഗമായി വിമാന യാത്രികരുടെ കൂടെ കൊണ്ടു പോകുന്ന ചരക്കുകളുടെ പരിശോധ അമേരിക്കയില്‍ ശക്തമാക്കുന്നു. ലാപ്‌ടോപ്പുകള്‍ രാജ്യത്തിനകത്തേക്കോ പുറത്തേക്കോ കൊണ്ടു പോകുന്നതും നിയന്ത്രണ വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വലിയ ഇലക്ട്രിക് ഉപകരണങ്ങള്‍ അറബ് രാജ്യങ്ങളില്‍ നിന്നടക്കം കൊണ്ടു വരുന്നതിന് അമേരിക്കയില്‍ നിയന്ത്രണം ഉണ്ടായിരുന്നു.
വിമാന യാത്രികരുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി പറഞ്ഞു.