X

അധ്യയന വര്‍ഷം നഷ്ടപ്പെടുന്നു; ഭാഷാ അധ്യാപക വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

കോഴിക്കോട്: 2019 21 അധ്യയനവര്‍ഷത്തില്‍ പുതുതായി ആരംഭിച്ച ഭാഷാ അധ്യാപക ട്രെയിനിങ് കോഴ്‌സ് (അറബിക്, ഉര്‍ദു, ഹിന്ദി, സംസ്‌കൃതം) എങ്ങുമെത്താതെ അനന്തമായി നീണ്ടു പോകുന്നു. 2019 ജൂണില്‍ ആരംഭിക്കേണ്ട കോഴ്‌സ് നിലവില്‍ വൈകി നവംബറിലാണ് ആരംഭിച്ചത്. തുടങ്ങി ഒന്നര വര്‍ഷത്തിനാടുത്തായിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷ കാത്തുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.നാളിത്രയായിട്ടും കോഴ്‌സിന്റെ കൃത്യമായ രൂപം ആര്‍ക്കും തന്നെ അറിയാത്ത ഒരു സാഹചര്യമാണുള്ളത് കൂടാതെ കോഴ്‌സിന്റെ പൂര്‍ണമായ രൂപരേഖയും തയ്യാറായിട്ടില്ല. ഇതേ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ അത് ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് വെല്ലുവിളിയാണ്. ഭാഷാ അധ്യാപക ട്രെയിനിങ് കോഴ്‌സിന് സമാന്തരമായി നടക്കുന്ന അധ്യാപക(ഡി.എല്‍.എഡ്) ട്രെയിനിങ് കോഴ്‌സ് ഇതിന്റെ ഏതാനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ആരംഭിച്ചത്. അത് യഥാക്രമം ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ കഴിഞ്ഞു മൂന്നാം സെമസ്റ്റര്‍ പരീക്ഷയെ കാത്തുനില്‍ക്കുകയാണ്. തുടക്കത്തിലേ അവഗണന നേരിടുന്ന ഭാഷാധ്യാപക വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ഇങ്ങനെ നീണ്ടു പോയാല്‍ ഒരു പാട് വിദ്യാര്‍ത്ഥികളുടെ അധ്യാപകര്‍ എന്ന മോഹവും അതോടൊപ്പം ഉപരിപഠനം, പി എസ് സി, കെടെറ്റ് മറ്റ് മേഖലകളിലേക്കുള്ള തൊഴിലവസര സാധ്യതകളും നഷ്ടപ്പെടുത്തും. ആയതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഒരുവര്‍ഷം നഷ്ടപ്പെടാതെ കോഴ്‌സ് ജൂണ്‍ മാസത്തിനു മുന്നേ അവസാനിപ്പിക്കാനും ഡി.എല്‍.എഡ്, പി.പി.ടി.ടി.സി അധ്യാപക വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ടീച്ചിങ് പ്രാക്ടീസ് പോലെ ട്രെയിനിങ് പരിപാടികള്‍ ഓണ്‍ലൈന്‍ ആയി വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ കണ്ടും അതിനെ അവലോകനം ചെയ്തും മറ്റും നടത്തി വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം സംരക്ഷിക്കണമെന്നാണ് കേരള ലാംഗ്വേജ് ടീച്ചര്‍ ട്രൈനീസ് അസ്സോസിയേഷന്‍ (കെ.എല്‍.ടി.ടി.എ) ആവശ്യപ്പെടുന്നത്

 

web desk 1: