മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 30 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആദിവാസി ഗ്രാമത്തിലെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന ഖലാപൂരിന് സമീപമാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷനില്‍ ചേരാന്‍ രണ്ട് ടീമുകള്‍ കൂടി മുംബൈയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
നിലവില്‍ പൊലീസില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും 100ലധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, നാട്ടുകാരില്‍ നിന്നും സഹായം ലഭിക്കുന്നു,’ റായ്ഗഡ് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി മഹാരാഷ്ട്രയിലെ പല ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. റായ്ഗഡ് ജില്ലയിലെ ആറ് പ്രധാന നദികളില്‍ രണ്ടെണ്ണം, സാവിത്രി, പതല്‍ഗനാഗ എന്നിവ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്, കുണ്ഡലിക, അംബ നദികള്‍ ‘അലേര്‍ട്ട്’ മാര്‍ക്കില്‍ എത്തിയിരുന്നു, ഗാധിയും ഉല്ലാസും ‘അലേര്‍ട്ട്’ മാര്‍ക്ക് അടുത്താണ് ഒഴുകുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ മുംബൈ, റായ്ഗഡ്, പാല്‍ഘര്‍ ജില്ലകളില്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്രയിലുടനീളം 12 ടീമുകളെ എന്‍ഡിആര്‍എഫ് വിന്യസിച്ചിട്ടുണ്ട്. മുംബൈയില്‍ അഞ്ച് ടീമുകളെയും പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, കോലാപൂര്‍, സാംഗ്ലി, നാഗ്പൂര്‍, താനെ എന്നിവിടങ്ങളില്‍ ഓരോ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.