കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു തടസ്സപ്പെട്ട റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലില്‍ റെയില്‍ പാത തകര്‍ന്ന കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്‌സ് ട്രെയിനില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി.
രണ്ടു ഗുഡ്സ് ട്രെയിനുകള്‍ കൂടി ട്രയല്‍ റണ്ണിന്റെ ഭാഗമായി പാതയില്‍ ഓടിക്കും. അതിനു ശേഷമായിരിക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് വ്ിവരം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊങ്കണ്‍ പാതയില്‍ മണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന പാത സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും കര്‍ണാടകയിലെ പാടിക്കും – കുലശേഖരണം ഇടയില്‍ പുതിയ ട്രാക്ക് നിര്‍മ്മിക്കുകയുമായിരുന്നു. ഒരു പാത മാത്രം ഉള്ള ഈ ഭാഗത്ത് 400 മീറ്റര്‍ പുതിയ പാത സ്ഥാപിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള പ്രധാന ട്രയിനുകള്‍ റദ്ദു ചെയ്യുകയും മറ്റുള്ളവ വഴി തിരിച്ച് വിടുകയുമായിരുന്നു. കാസര്‍കോട് നിന്നും മുംബൈയിലേക്ക് പോകുന്ന ട്രയിനുകള്‍ സൂറത്ത് കല്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. കൊങ്കണ്‍ പാത അടച്ചതോടെ യാത്രക്കാര്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.