X

സ്ഥലം ഏറ്റെടുത്ത് നൽകിയില്ല; കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കും

റൺവേയ്ക്കായി സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ നീളം കുറയ്ക്കാൻ നീക്കമാരംഭിച്ചു.റൺവേ 2860 മീറ്ററിൽ നിന്ന് 2540 മീറ്ററായാണ് ചുരുക്കുക. സുരക്ഷാ മേഖലയ്ക്ക് സ്ഥലം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റൺവേയുടെ നീളം കുറയ്ക്കുന്നത്.

നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ കഴിയില്ല. റൺവേയ്ക്കായി സർക്കാർ 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത് നൽകേണ്ടിയിരുന്നത്.ഭൂമി എറ്റെടുക്കാനുള്ള സമയപരിധി കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചിരുന്നു.

തുടർ‍ന്ന് റൺവേയുടെ നീളം കുറയ്ക്കാനുളള നടപടിക്രമങ്ങൾ അറിയിക്കാൻ വിമാനത്താവള ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു.റൺവേയുടെ നീളം കുറയ്ക്കുന്നത് നിലവിലെ വിമാന സർവീസുകളെ സാരമായി ബാധിക്കും.

webdesk14: