കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്‍തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇന്ന് (വെള്ളി) സര്‍വീസ് നടത്തേണ്ടിയിരുന്ന ലോക്മാന്യതിലക്‌കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (12201), എറണാകുളംഓഖ എക്‌സ്പ്രസ് (16338), ഹസ്രത്ത് നിസാമുദ്ദീന്‍തിരുവനന്തപുരം എക്‌സ്പ്രസ് (22634), ജാംനഗര്‍തിരുനെല്‍വേലി എക്‌സ്പ്രസ് (19578) എന്നിവ ഓടിയില്ല. തിരുവനന്തപുരംലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) എറണാകുളം ജങ്ഷനിലും നാഗര്‍കോവില്‍മുംബൈ സി.എസ്.ടി എക്‌സ്പ്രസ് (16340) ദിണ്ടിഗലിലും സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരംനിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസും (12431) കൊച്ചുവേളിഇന്‍ഡോര്‍ എക്‌സ്പ്രസും (19331) ഈറോഡ്, കട്പാടി വഴി തിരിച്ചുവിട്ടു.
ശനിയാഴ്ച സര്‍വീസ് നടത്തേണ്ട തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653), ഓഖഎറണാകുളം എക്‌സ്പ്രസ് (16337), തിരുവനന്തപുരംലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ വഴി സര്‍വീസ് നടത്തേണ്ട നാളത്തെ കൊച്ചുവേളിഛണ്ഡിഗഢ് എ്ക്‌സ്പ്രസ് (12217), എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617), കൊച്ചുവേളിശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് (16312) എന്നിവ ഈറോഡ് വഴിയായിരിക്കും സര്‍വീസ് നടത്തുക.