കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു. കല്‍പിനി തയ്യില്‍ ഗോപാലന്റെ ഇളയ കുട്ടിയാണ് മരിച്ചത്. അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗ ങ്ങളെയും പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റ ഗോപാലന്റെ രണ്ടു കുട്ടികളെ തിരുവമ്പാടി ലിസാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടി ഒരു മരണം
Tags: deathland slide
Related Post