ക്വാലാലംപൂര്‍: കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ മരണസാധ്യതയുള്ളതാണ് ലാംഡ വകഭേദമെന്ന് മലേഷ്യ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ നാല് ആഴ്ചയ്ക്കകം മുപ്പതിലേറെ രാജ്യങ്ങളിലാണ് ലാംഡ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. പെറുവിലാണ് ഈ കൊറോണ വൈറസ് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
യുകെയിലും വൈറസ് വകഭേദം കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍റ്റയെക്കാളും കൂടുതല്‍ വേഗത്തില്‍ രോഗം പരത്തുന്നതാണ് ലാംഡ. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവിലുണ്ടായ കോവിഡ് കേസുകളില്‍ 82 ശതമാനത്തിനടുത്ത് ലാംഡ കേസുകളാണ്.
ചിലെയില്‍ മേയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കേസുകളില്‍ 31 ശതമാനം ഈ വകഭേദമാണ്. യുകെയില്‍ ഇതുവരെ ആറ് ലാംഡ കേസുകളാണ് ഉണ്ടായതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അറിയിച്ചു.