X
    Categories: indiaNews

ലാലു പ്രസാദിനും യാദവിനും കുടുംബത്തിനും റയിൽവെ ജോലിക്ക് പകരം ഭൂമി കേസിൽ ജാമ്യം

അഴിമതി കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവ്, ഭാര്യ റാബ്രി ദേവി, മകൾ മിസാ ഭാരതി എന്നിവർക്ക് സിബിഐ കോടതി ഇന്ന് ജാമ്യം അനുവദിച്ചു.കേസ് അടുത്ത മാർച്ച് 29ന് പരിഗണിക്കും. മൂന്ന് മാസം മുമ്പ് സിംഗപ്പൂരിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി കോടതിയിൽ ഹാജരായ ലാലു യാദവ് വീൽചെയറിലാണ് എത്തിയത്.

2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി യാദവും കുടുംബാംഗങ്ങളും ഭൂമി വാങ്ങിയെന്നാണ് ആരോപണം.ചട്ടങ്ങൾ ലംഘിച്ച് റെയിൽവേയിൽ ക്രമവിരുദ്ധ നിയമനങ്ങൾ നടന്നതായി സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ലാലു യാദവിനും കുടുംബാംഗങ്ങൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ലാലു യാദവിന്റെ കുടുംബം ജോലിക്ക് പകരമായി സമ്പാദിച്ചതായി പറയപ്പെടുന്ന ഭൂമിയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 200 കോടി രൂപയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.തേജസ്വി യാദവിന്റെ ഡൽഹിയിലെ വീട്ടിൽ ഈ ആഴ്ച ആദ്യം സിബിഐ പരിശോധന നടത്തിയിരുന്നു. ഇയാളുടെ സഹോദരി രാഗിണി യാദവിനും മറ്റുമുള്ള സ്വത്തുക്കളിലും ഇഡി പരിശോധന നടത്തി.

അതേസമയം തങ്ങൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

 

webdesk15: