പട്ന: രാജ്യത്ത് വര്‍ഗീയ വിഷം പരത്തുന്ന ആര്‍എസ്എസിനെ നേരിടാന്‍ പുതിയ സംഘടനയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരില്‍ ഒരു മതേതര ബദലാണ് പുതിയ സംഘടനയിലൂടെ ആര്‍ജെഡി ലക്ഷ്യം വെക്കുന്നത്.
ഇന്ന് രാജ്യത്ത് ആര്‍എസ്എസ് മതഭ്രാന്ത് വളര്‍ത്തുകയാണെന്നും എന്നാല്‍ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതായിരിക്കും പുതിയ സംഘടനയെന്നും തേജ്പ്രതാപ് യാദവ് പറഞ്ഞു. ഡിഎസ്എസിന് രൂപം നല്‍കിയുള്ള രഥയാത്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വെറും ട്രയല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വരാനിരിക്കുന്നതെയുള്ളൂ. ഡിഎസ്എസ്, ആര്‍.എസ്.എസിനെ കീഴടക്കും, തേജ്പ്രതാപ് രഥയാത്രയില്‍ പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവവാഹിനി നേതാവായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി നടത്തിയ ഭിന്നിപ്പ് രാഷ്ട്രീയം ബിഹാറിലും നടത്തുന്നത് തടയിടുകയാണ് ഡിഎസ്എസിലൂടെ ആര്‍ജെഡി ലക്ഷ്യമിടുന്നത്. സംഘടനയുടെ പ്രവര്‍ത്തനം ആദ്യം ബിഹാറിലും പിന്നീട് രാജ്യവ്യാപകവുമായി വ്യാപിപ്പിക്കാനാണ് ഡിഎസ്എസ് ലക്ഷ്യമിടുന്നത്.
തേജ് പ്രദാപ് യാദവയും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും
അതേസമയം, ആര്‍.എസ്.എസിനെതിരെ രൂപംകൊണ്ട് പുതിയ സംഘടനക്കെതിരെ വിമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി. തേജ് പ്രദാപ് യാദവ് ആര്‍എസ്എസില്‍ ഒരു വര്‍ഷമെങ്കിലും ചേര്‍ന്ന് കാര്യങ്ങളൊക്കെ പഠിക്കണമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. പുതിയ സംഘടനക്ക് എല്ലാ ആശംസകളും നേര്‍ന്ന സുശീല്‍ കുമാര്‍ മോദി, തേജ് പ്രദാപ് ആദ്യം ആര്‍എസ്എസില്‍ ചേര്‍ന്ന് ഭാരത് മാതാ കീ ജയ് വിളിച്ച് പഠിക്കട്ടെയെന്നും പറഞ്ഞു.
അതേസമയം, മുറി ട്രൗസര്‍ അണിയുന്നവര്‍ക്ക് മുറിഞ്ഞ മനസുമാണെന്നായിരുന്നു, ഇതിനോട് തേജ് പ്രദാപിന്റെ പ്രതികരണം. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്ന ആര്‍എസ്എസിനെ ഡിഎസ്എസ് ശക്തമായി പ്രതിരോധിക്കുമെന്നും എല്ലാ മതങ്ങളിലുള്ളവരും സമുദായങ്ങളിലുവരും സംഘടനയില്‍ അംഗങ്ങളായിരിക്കുമെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും തേജ്പ്രദാപിന്റെ സഹോദരനുമായ തേജസ്വി യാദവ് അറിയിച്ചു.