ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു.
രാജി ആത്മഹത്യാപരമാണ്. കോണ്‍ഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികള്‍ക്കും ഇത് തിരിച്ചടിയാണ്. ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണിതെന്നും എതിരാളികള്‍ക്ക് ഇങ്ങനെ ഒരു അവസരം രാഹുല്‍ഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പിസിസികള്‍ രാഹുലിന് കത്തയച്ചിട്ടുണ്ട്.