റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി.
അദ്ദേഹത്തിനെതിരെ കോടതി അഞ്ചു വര്‍ഷത്തെ തടവു ശിക്ഷക്കു കോടതി വിധിച്ചു. ലാലുവിന്റെ അടുത്ത സുഹൃത്തും മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയും കുംഭകോണ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ആദ്യ രണ്ടു കേസുകളില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ലാലുവിനെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു. 900 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. മറ്റു മൂന്നു കേസുകളിലെ വിധി അടുത്ത മാസങ്ങളില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.