X

ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തേക്ക് പരോള്‍

പാറ്റ്‌ന: കാലിത്തീറ്റ കുംഭക്കോണക്കേസില്‍ ജയിലില്‍ കഴിയുന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

മെയ് 12- നാണ് തേജ് പ്രതാപിന്റെ വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുവിന് മെയ് 10 മുതല്‍ 14 വരെയാണ് പരോള്‍ കാലാവധി നല്‍കിയിരിക്കുന്നത്. തേജ് പ്രസാദിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ ലാലുപ്രസാദ് യാദവ് പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഏപ്രില്‍ 18-നായിരുന്നു വിവാഹനിശ്ചയം. ഇതില്‍ കുടുംബാംഗങ്ങള്‍ ദു:ഖിതരായിരുന്നു. തുടര്‍ന്നാണ് വിവാഹത്തിന് പരോള്‍ ലഭിച്ചിരിക്കുന്നത്. കാലീത്തീറ്റ കുംഭക്കോണക്കേസില്‍ കോടതി ശിക്ഷിച്ച ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയായിരിക്കെ രണ്ടാം കാലിത്തീറ്റ കുംഭകോണത്തില്‍ 89 ലക്ഷം രുപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ലാലുപ്രസാദ് യാദവിനെതിരെയുള്ള കേസ്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിനെ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

chandrika: