X

ക്രാന്തി- ഇന്ത്യ-ബംഗ്ലാദേശ് സംയുക്തകലാമേള വെച്ചൂര്‍വില്ലയില്‍ ആരംഭിച്ചു

 

ക്രാന്തി-ഇന്ത്യ-ബംഗ്ലാദേശ് സംയുക്തകലാമേള ആരംഭിച്ചു. ബംഗ്ലാദേശില്‍ നിന്നും കേരളത്തില്‍ നിന്നും 10 കലാകാരന്മാര്‍ വീതം ക്യാമ്പില്‍ പങ്കെടുക്കുന്നു. അന്തര്‍ദേശീയ തലത്തില്‍ കലാകാരന്മാരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാകുന്നത് ക്യാമ്പിന്റെ സവിശേഷതയാണ്. ഇന്ന് രാവിലെ 10 മണിക്ക് ലെയ്ക്ക് വെച്ചൂര്‍വില്ലയില്‍ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൈക്കം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് നിര്‍വ്വഹിച്ചു.
കേരള ലളിതകലാ അക്കാദമി അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അന്തര്‍ദ്ദേശീയ എക്സ്ചേഞ്ച് പ്രോഗ്രാമിന് തുടക്കം കുറിക്കുകയാണ് ഇന്‍ഡോ-ബംഗ്ലാദേശ് ആര്‍ട്ട് പ്രൊജക്ടിലൂടെ. അക്കാദമി ആദ്യമായാണ് ഇത്തരത്തിലൊരു കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുന്നത്. കേരളത്തില്‍ നിന്ന് കലാപ്രവര്‍ത്തനം നടത്തുന്ന കലാകാരര്‍ക്ക് ഒരു അന്തര്‍ദ്ദേശീയ തലത്തിലുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുക എന്നതാണ് അക്കാദമി ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലേയും ബംഗ്ലാദേശിലേയും ശ്രദ്ധേയ കലാകാരരാണ് ഈ കലാക്യാമ്പില്‍ പങ്കെടുക്കുന്നത്. ‘ക്രാന്തി’ എന്ന് പേര് നല്‍കിയിട്ടുള്ള ആര്‍ട്ട് എക്സ്ചേഞ്ച് പ്രൊജക്ട് 2023 ജനുവരി 13 മുതല്‍ 22 വരെ കോട്ടയം വെച്ചൂരിലുള്ള ലെയ്ക്ക് വെച്ചൂര്‍ വില്ലയിലാണ് മേള സംഘടിപ്പിക്കുന്നത്. കലാകാരനും നിരൂപകനുമായ സുധീഷ് കോട്ടേമ്പ്രം മുഖ്യാതിഥിയായ ചടങ്ങില്‍ വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈലകുമാര്‍, കെക്കെയെല്ലം ഫൗണ്ടേഷന്‍ പ്രസിഡന്റും കലാകാരനുമായ ബിനോയ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. ബംഗ്ലാദേശിലെ പ്രീമ ആര്‍ട്ട് ഫൗണ്ടേഷനുമായും കെക്കെയെല്ലം ഫൗണ്ടേഷനുമായും സഹകരിച്ചാണ് അക്കാദമി ക്യാമ്പ് സംഘടിപ്പിക്കുന്നത്. അബു കമല്‍ ഷംസുദ്ദീന്‍, അമീന്‍ ഖലീല്‍, അനിക തസ്നിം അനൂപ്, അഞ്ജു അചാര്യ, അശോക് കുമാര്‍ ഗോപാലന്‍, ബാഹുലേയന്‍ സി.ബി, ഫര്‍സാന അഹമ്മദ് ഉര്‍മി, ഗോലം ഫറൂഖ് സര്‍ക്കാര്‍, എംഡി ഇംതിയാജ് ഇസ്ലാം, ജയശ്രീ പി.ജി, നസ്നീം നഹര്‍ തുമ്പ, ലക്കി ഓസ്മാന്‍, പ്രേമ നസിയ അന്‍തലീമ്പ്, രാജന്‍ ശ്രിപാട് ഫുലാരി, റനിയ അലാം, റഷീദ് കമല്‍ റസൂല്‍, രതീഷ് കക്കാട്, രതിദേവി പണിക്കര്‍, സൂരജ കെ.എസ്, സുനീഷ് എസ്.എസ്. എന്നീ കലാകാരരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Chandrika Web: