X

ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ പിഴവ് പുറത്ത് വന്നതോടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ. വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് ആവശ്യം. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാന്‍ പറ്റാത്തതാണെന്നും തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നല്‍കാന്‍ കഴിയുമെന്നും ലളിത ചോദിക്കുന്നു.

തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് മറ്റൊരു പ്രബന്ധം അവതരിപ്പിക്കണമെന്നും തെറ്റുപറ്റിയ പ്രബന്ധം റദ്ദാക്കി രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് വാഴക്കുല തന്നെ അല്‍പം വിപുലീകരിച്ച് മാറ്റങ്ങള്‍ വരുത്തി എഴുതണമെന്നും അവര്‍ പറഞ്ഞു. ഒരു പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതുമെന്നും അവര്‍ ചോദിച്ചു. ഒരു വിദ്യാര്‍ത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് അത് പറ്റില്ലെന്നും ലളിത ചങ്ങമ്പുഴ പറഞ്ഞു.

മലയാളത്തിലെ ജനപ്രിയ കവിതയാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ഇത് തെറ്റിച്ച് വൈലോപ്പിളളിയെന്നാണ് പ്രബന്ധത്തില്‍ എഴുതിയത്. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. ഇതിനെതിരെ ചിന്താ ജെറോമിനെതിരെയും ഗൈഡിനുനേരെയും രൂക്ഷവിമര്‍ശനമാണുയരുന്നത്.

webdesk13: