ബാര്‍സിലോണ: ലയണല്‍ മെസി ബാഴ്‌സലോണ വിട്ടാല്‍ ലാ ലിഗയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹെബാസ് ഈ കാര്യം വിശദീകരിച്ചത്.
‘മെസി പണം കൊണ്ടുവരുന്ന മെഷീന്‍ ആണ്. എന്നാല്‍ മെസി ലീഗ് വിടുമെന്ന് മുന്‍കൂട്ടി കാണുന്നതിനാല്‍ സാമ്പത്തികമായി നഷ്ടമുണ്ടാകില്ല. നെയ്മര്‍ പിഎസ്ജിയിലേക്ക് പോയപ്പോഴും ക്രിസ്റ്റ്യനോ യുവന്റസിലേക്ക് പോയപ്പോഴും ഫ്രഞ്ച് ലീഗോ സീരി എയോ ആഗോള നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. മെസി പോയാലും അടുത്ത നാല് വര്‍ഷത്തേക്കുള്ള ആഗോള സംപ്രേഷണ കരാര്‍ കൂടി ഞങ്ങള്‍ക്കുണ്ട്. മെസി പോയെന്നു പറഞ്ഞ് ആ കരാര്‍ ആരും റദ്ദാക്കില്ല. താരങ്ങള്‍ പ്രധാനികളാണെങ്കിലും താരങ്ങള്‍ ക്ലബ് വിട്ടാലും ലീഗ് നിലനില്‍ക്കും. ക്രിസ്ത്യാനോയും നെയ്മറും പോയിട്ടും ഞങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു.’ ഹെബാസ് പറഞ്ഞു.
അതേസമയം മെസി 2021 ജൂണോടെ ബാര്‍സിലോണ വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സുവാരസിനെ ക്ലബ് ഒഴിവാക്കിയതില്‍ കടുത്ത വിമര്‍ശനമായിരുന്നു മെസി ഉന്നയിച്ചിരുന്നത്. ബാര്‍സ തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു എന്നായിരുന്നു ക്ലബ് വിട്ടതിന് പിന്നാലെ സുവാരസ് പ്രതികരിച്ചത്.