X
    Categories: Views

ചില്ലറയില്ല; അലഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍

എവിടെനിന്നാണ് ചില്ലറ കിട്ടുകയെന്ന അന്വേഷണത്തിലാണ് രണ്ടുദിവസമായി എല്ലാവരും. ഈ സന്ദര്‍ഭത്തിലാണ് ചില്ലറയില്ലാതെ അലഞ്ഞ ഒരു ദിവസത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ മനസ്സുതുറക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. 36വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചില്ലറയില്ലാതെ അലഞ്ഞ ഒരു സംഭവം ലാലേട്ടന്റെ ജീവിതത്തിലുണ്ടായത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ ആളെ അന്വേഷിച്ചുള്ള പരസ്യം കണ്ട ലാലേട്ടന്‍ അപേക്ഷ അയക്കാന്‍ പോസ്‌റ്റോഫീസില്‍ പോയി. എന്നാല്‍ ചില്ലറ വേണമെന്ന് ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് നല്‍കാന്‍ ലാലേട്ടന്റെ കയ്യില്‍ ചില്ലറയുണ്ടായിരുന്നില്ല. പണം ചില്ലറയാക്കാനുള്ള മടികൊണ്ട് അപേക്ഷ അയക്കാതെ പോസ്റ്റുകാര്‍ഡ് ചുരുട്ടി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ഇട്ടിട്ട് തിരിച്ചു പോരുകയായിരുന്നു. പിന്നീട് കാര്യമറിഞ്ഞ് സുരേഷ് കുമാറാണ് ലാലിനെക്കൊണ്ട് പോസ്റ്റ് കാര്‍ഡ് എടുത്ത് വീണ്ടും അയപ്പിച്ചത്. അവസാന തിയ്യതിയിലായിരുന്നു അന്ന് ആ അപേക്ഷ അയച്ചത്. എന്നാല്‍ ആ അപേക്ഷ വെറുതെയായില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ലാലേട്ടന് അവസരം ലഭിക്കുകയും ചെയ്തു.

chandrika: