തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ജോലികളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഇതോടെ ഇന്റേണല്‍ അസസ് മെന്റിലും പരീക്ഷാ നടത്തിപ്പിലും ഇടപെടാനാവില്ല. സിന്‍ഡിക്കേറ്റിന്റെതാണ് നിര്‍ണയാക തീരുമാനം. കൂടുതല്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. അതേസമയം നടപടിക്ക് ശിപാര്‍ശ ചെയ്യുന്ന പ്രമേയം വോട്ടെടുപ്പിലൂടെയാണ് ആവശ്യപ്പെട്ടത്.
ഉചിതമായ നടപടി അല്ലെങ്കില്‍ പുറത്താക്കുക എന്നീ രണ്ട് വാദങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതും ചര്‍ച്ച ചെയ്തതും. ഗുരുതര ആരോപണങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉപസമിതിക്കു മുമ്പാകെ നല്‍കിയിരുന്നത്.
ഇന്റേണല്‍ മാര്‍ക്കിലും അച്ചടക്ക പാലനത്തിന്റെ പേരിലും ലക്ഷ്മി നായര്‍ പക്ഷപാതിത്വം കാണിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. നേരത്തെ വിദ്യാര്‍ത്ഥി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥ് സിന്‍ഡിക്കേറ്റ് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമെ നടപടിയെടുക്കൂവെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ അതൃപ്തി രേഖപ്പെടുത്തി. വിലക്കില്‍ തൃപ്തിയില്ലെന്നും പ്രിന്‍സിപ്പല്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.