ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.പുതുതായി വന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോടാ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും മാംസാഹാരം നീക്കം ചെയ്തത്.
ഇതിനെതിരെ സേവ് ലക്ഷദ്വീപ് പ്രവര്‍ത്തകനും ദ്വീപ് സ്വദേശിനിയുമായ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് രണ്ടാഴ്ചക്കകം വീണ്ടും പരിഗണിക്കും.