X

ലക്ഷദ്വീപില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോവുമെന്ന് പ്രഫുല്‍ പട്ടേല്‍; പ്രതിഷേധിച്ച് പോസ്റ്റിട്ടവരുടെ ഫോണ്‍ പിടിച്ചെടുത്തു

The Administrator of Daman & Diu, Shri Praful Patel calling on the Vice President, Shri M. Venkaiah Naidu, in New Delhi on August 11, 2017.

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കിയ പ്രഫുല്‍ പട്ടേല്‍, ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍ പ്രതിഷേധക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. കല്‍പേനി ദ്വീപ് നിവാസികളായ നാല് പേരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പോസ്റ്റിട്ടതാണ് ഫോണുകള്‍ പിടിച്ചെടുക്കാന്‍ കാരണം.

 

web desk 1: