മലപ്പുറം: ജനങ്ങളെ അഭയാര്‍ഥികളാക്കി കോര്‍പ്പറേറ്റ്വത്കരണത്തിനും ഗുജറാത്ത് ലോബിയുടെ കസിനോ വ്യവസായങ്ങള്‍ക്കും വഴി തുറക്കാനുള്ള ആദ്യ പടികളാണ് ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്
ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നേതൃത്വത്തില്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി. മാംസാഹാരം നിരോധിച്ചു. ടൂറിസം മേഖലയില്‍ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു. അവിടെ പുതുതായി മദ്യശാലകള്‍ ആരംഭിച്ചു. ഈ അനീതിക്കെതിരെ കേരളം ശക്തമായ ശബ്ദം ഉയര്‍ത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.