ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. നാളെ മുതല്‍ യാത്രാനുമതി എ.ഡി.എം വഴിമാത്രമാക്കി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ്. സന്ദര്‍ശകപാസുളളവര്‍ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം.
അതിനിടെ പ്രതിഷേധങ്ങള്‍ വര്‍ധിക്കും എന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ ലക്ഷദ്വീപ് ഡെവലപ്പ്പ്‌മെന്റ് കോര്‍പറേഷന്‍ ദീപിന്റെ തീരപ്രാദേശങ്ങളിലെ സുരക്ഷ ലെവല്‍ 2 ആയി ഉയര്‍ത്താന്‍ ഉത്തരവിട്ടു. കപ്പലുകളിലും, ബോട്ട് ജെട്ടികളിലുമെല്ലാം സുരക്ഷ ഇരട്ടിയാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ട്. എല്‍.ഡി.സി.ജനറല്‍ മാനേജരാണ് ഉത്തരവ് ഇറക്കിയത്.