X

ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണം; ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം

കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. മത്സ്യതൊഴിലാളികള്‍ നിര്‍മിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

മത്സ്യതൊഴിലാളികള്‍ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കില്‍ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണകൂടം മത്സ്യതൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

 

Test User: