വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ലക്ഷദ്വീപ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. കവരത്തിയിലെ ജില്ലാ സെഷന്‍സ് കോടതി 2009ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലാണ് തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിത കേസാണെന്നും ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു.
വിധിക്ക് പിന്നാലെ കേസിലെ ശിക്ഷാകാലാവധി രണ്ട് വര്‍ഷത്തിലേറെയായതിനാല്‍ എം.പിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കാന്‍ നീക്കം നടക്കുന്നുണ്ട്. യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരില്‍ പ്രധാന സംഘാടകരിലൊരാളായിരുന്നു ഫൈസല്‍.
കേസില്‍ പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയതായി കേസുമായി ബന്ധപ്പെട്ട അഭിഭാഷകന്‍ പറഞ്ഞു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി പിഎം സയ്യിദിന്റെ മരുമകന്‍ പടനാഥ് സാലിഹിനെ എംപിയും മറ്റുള്ളവരും ആക്രമിച്ചതായാണ് അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്.