വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത തുടരും. മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി വിചാരണ വിധിച്ച 10 വര്‍ഷം തടവുശിക്ഷയാണ് മരവിപ്പിച്ചത്. എന്നാല്‍, സംഭവത്തില്‍ കുറ്റവാളിയാണെന്ന് കീഴ്‌ക്കോടതി കണ്ടെത്തിയത് തള്ളണമെന്ന എം.പിയുടെ അപേക്ഷ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് നിരസിച്ചു.
അടുത്ത വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കുറഞ്ഞ കാലത്തേക്ക് ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു വിലയിരുത്തി ഹൈക്കോടതി ജനുവരിയില്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവു റദ്ദാക്കി അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചിരുന്നു.