ലക്ഷദ്വീപിലെ വിദ്യാലയങ്ങളിലെ വാരാന്ത്യ അവധിദിനത്തില്‍ മാറ്റം വരുത്തി അഡ്മിനിസ്‌ട്രേഷന്‍ പുതിയ ഉത്തരവിറക്കിയത് വന്‍ വിവാദത്തില്‍. പുതിയ പരിഷ്‌കാര പ്രകാരം വെള്ളിയാഴ്ച ഉണ്ടായിരുന്ന അവധി ഞായറാഴ്ചയിലേക്കാണ് മാറ്റിയത്. ഈ മാറ്റത്തിനെതിരെ രക്ഷിതാക്കള്‍ക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിട്ടുണ്ട്. ആരോടും കൂടിയാലോചനയിലാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് എംപി അതൃപ്തി രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിന്റെ കീഴിയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കമ്മിറ്റിയുണ്ടെന്നും ഇവരോടൊന്നും കൂടിയാലോചന നടന്നിട്ടില്ലെന്നും എംപി പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന 36 അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും ഇങ്ങനെയൊരു മാറ്റം വേണമെന്ന് തോന്നിയിട്ടില്ലെന്നും എംപി ഓര്‍മപ്പെടുത്തി.