കൊച്ചി: ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഹൈബി ഇക്കാര്യം പറഞ്ഞത്. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ ലക്ഷദ്വീപിലേക്ക് പോകാന്‍ കടുത്ത യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഈ സാഹചര്യത്തില്‍ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം.
പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം.