കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങള്‍ സംബന്ധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഇന്ന് ഹൈക്കോടതിയില്‍ വിശദമായ മറുപടി നല്‍കും.
നേരത്തെ സ്കൂളുകളില്‍ മാംസാഹാരം വിലക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവും, ഡയറിഫാമുകള്‍ അടച്ചു പൂട്ടാനുള്ള ക്ഷീരവികസന വകുപ്പിന്റെ ഉത്തരവും ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് പരിഷ്കരണ ഉത്തരവുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.