പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കിനിടയിലും ലക്ഷദ്വീപ് കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ഹംദുല്ല സഈദിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ നിന്നെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി പ്രതേക കൂടിക്കാഴ്ച നടത്തി.
ബി.ജെ.പി കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ തുടരുന്ന ജനദ്രോഹ നടപടികളെ കുറിച്ചും വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പരിഷ്‌കാരങ്ങളും രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംഘം പങ്കുവെച്ചു.
ലക്ഷദ്വീപ് ജനതയുടെ വികാരങ്ങള്‍ക്കൊപ്പം എക്കാലവും കോണ്‍ഗ്രസ് നിലയിറപ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്നും അത് ശക്തമായി തുടരുമെന്നും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ അഭിമാന മണ്ഡലമായ ലക്ഷദ്വീപ് സീറ്റ് ഉജ്ജ്വല ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചതിന് ലക്ഷദ്വീപിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും ദ്വീപ് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണം സ്വീകരിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന്റെ സമയം നിശ്ചയിക്കാന്‍ തന്റെ ഓഫീസിനോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍,വിവിധ ദ്വീപുകളിലെ ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പത്ത് ജന്‍പതില്‍ നടന്ന പ്രത്യേക കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.