ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി.ബിജെപിയുടെ ഏഴ് അംഗങ്ങളൊഴികെയുള്ള എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
മലബാറുമായി അത്രമേല്‍ അടുത്തു നില്‍ക്കുന്ന ലക്ഷദ്വീപില്‍ പുതുതായി ഏര്‍പ്പെടുത്തിയ ജനദ്രോഹനയങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
ലക്ഷദ്വീപ് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കാനുള്ള നടപടികള്‍ പിന്‍വലിക്കണം. ബേപ്പൂരും ലക്ഷദ്വീപും തമ്മിലുള്ള ചരക്ക് ഗതാഗതം തകര്‍ക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. വ്യാജപ്രചാരണങ്ങള്‍ നടക്കുന്നു എന്നാരോപിച്ച് ബിജെപിയുടെ ഏഴംഗങ്ങള്‍ വിയോജിച്ചു.