X

17 ദ്വീപുകളിലേക്ക് പ്രവേശനം തടഞ്ഞ് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിന്റെ ഭാഗമായ ആള്‍പാര്‍പ്പില്ലാത്ത 17 ദ്വീപുകളിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പ്രവേശനം നിരോധിച്ച് ദ്വീപ് ഭരണകൂടം. 144-ാം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിന്റെ ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നാണ് നിര്‍ദ്ദേശം.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദം കള്ളക്കടത്ത് തടയാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

മറ്റുദ്വീപുകളില്‍ നിന്ന് തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്. ജോലിക്കായെത്തുന്ന തൊഴിലാളികളില്‍ നിയമവിരുദ്ധവും രാജ്യവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. ഇവര്‍ കള്ളക്കടത്തിനും ആയുധവും ലഹരി മരുന്നുകളും ഒളിപ്പിച്ചുവെക്കാനും ദ്വീപിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

webdesk11: