ലഖ്നൗ: ലഖിംപുര്‍ ആക്രമണ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി തള്ളി. ലഖിംപുര്‍ ഖേരി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്.
ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേശമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലയച്ചു.
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വാഹനമിടിച്ചു കര്‍ഷകരെ കൊലപ്പെടുത്തിയ കേസിനാണ് അറസ്റ്റ് ചെയ്തത്.