ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ഇദ്ദേഹത്തോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണാ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്.
ഇരകളെ കേള്‍ക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകരെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2021 ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ആണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു.