വിവാദമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തിയ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ജയില്‍ മോചിതനായി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമാണ് ആശിഷ് മിശ്ര.
ഇദ്ദേഹം ജയില്‍ മോചിതനായത് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ്. മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ആശിഷിന്
കഴിഞ്ഞയാഴ്ചയാണ് ജാമ്യം അനുവദിച്ചത്. ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളില്‍ നിന്നും കര്‍ഷകരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. യുപിയിലെ ലഖിംപുരിലാണ് അജയ് മിശ്ര കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.