പെരിന്തല്‍മണ്ണയില്‍ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏലംകുളം പൂത്രൊടി സ്വദേശി ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെയാണ് (35) പൊലീസ് പിടികൂടിയത്. കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ചേര്‍ത്ത് തുണി ഉപയോഗിച്ച് കെട്ടി, വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.