X

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകള്‍

ദോഹ: ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ ഖത്തര്‍ ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ഡോ. ഹെസ്സ അല്‍ജാബര്‍, അയിഷ യൂസുഫ് അല്‍മന്നായി, ഹിന്ദ് അബ്ദുല്‍റഹ്മാന്‍ അല്‍മുഫ്ത, റീം അല്‍മന്‍സൂരി എന്നിവരാണ് ശൂറാ കൗണ്‍സിലിലെ വനിതകള്‍. ശൂറ കൗണ്‍സിലിന്റെ 46-ാമത് സെഷന് നവംബര്‍ പതിനാലിന് തുടക്കമാകും. ഇതുസംബന്ധിച്ച് അമീര്‍ ഉത്തരവിറക്കി. ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ സംവിധാനമാണ് ശൂറാ കൗണ്‍സില്‍. മന്ത്രിസഭ അംഗീകരിച്ച കരട് നിയമങ്ങള്‍, പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, രാജ്യത്തിന്റെ കരട് ബജറ്റ് എന്നിവ ചര്‍ച്ച ചെയ്യേണ്ട ചുമതലയും ഉത്തരവാദിത്വവും ശൂറാകൗണ്‍സിലിനാണ്.


റാശിദ് ഹമദ് അല്‍ ഫര്‍ഹൂദ് അല്‍മദദി, നാസര്‍ റാശിദ് സിറെയ് അല്‍കഅബി, യൂസുഫ് റാശിദ് യൂസുഫ് അല്‍ ഖാതിര്‍, മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഗാനിം അല്‍മദീദ്, ഇബ്‌റാഹിം ഖലീഫ ഇബ്‌റാഹിം അല്‍നസ്ര്‍, നാസര്‍ സുലൈമാന്‍ ഹൈദര്‍ മുഹമ്മദ് അല്‍ഹൈദര്‍, മുഹമ്മദ് അബ്ദുല്ല യൂസുഫ് അല്‍സുലൈത്തി, ഹാദി സെയ്ദ് അബ്ദുല്‍ ഹാദി ഹിലീത് അല്‍ഖയാരീന്‍, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍മന, നാസര്‍ ഖലീല്‍ ഇബ്‌റാഹിം യൂസുഫ് അല്‍ജെയ്ദ, സഖ്ര്‍ ഫഹദ് സഖ്ര്‍ അല്‍മുറൈഖി, നാസര്‍ അഹ്മദ് മുഹമ്മദ് അല്‍മല്‍കി അല്‍ജുഹാനി, അഹ്മദ് ഖലീഫ മിതീബ് റാശിദ് അല്‍ റുമൈഹി എന്നിവരുടെ ശൂറാ കൗണ്‍സിലിലെ അംഗത്വം പുതുക്കിയിട്ടുണ്ട്. അവശേഷിച്ച അംഗങ്ങളെ ഒഴിവാക്കി.
ഈ ഒഴിവ് നികത്തുന്നതിനായാണ് പുതിയതായി 28 അംഗങ്ങളെ ഉള്‍പ്പെടുത്തിയത്. യൂസുഫ് മുഹമ്മദ് യൂസുഫ് അല്‍ഉബൈദാന്‍, ഇസ്മാഈല്‍ മുഹമ്മദ് ശരീഫ് അല്‍ഇമാദി, അഹ്മദ് അബ്ദുല്ല സെയ്ദ് അല്‍മഹ്മൂദ്, അബ്ദുര്‍റഹ്മാന്‍ യൂസുഫ് അബ്ദുര്‍റഹ്മാന്‍ അല്‍ഖുലൈഫി, യൂസുഫ് അഹ്മദ് അലിഉംറാന്‍ അല്‍കുവാരി, അബ്ദുല്ല ഖാലിദ് മുഹമ്മദ് അല്‍ ജാബര്‍ അല്‍നുഐമി, മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ഗാനി നാസര്‍ അല്‍അബ്ദുല്‍ഗാനി, ദഹ്‌ലാന്‍ ജമാന്‍ ബശീര്‍ അല്‍ഹമദ്, ഹെസ്സ സുല്‍ത്താന്‍ ജാബര്‍ മുഹമ്മദ് അല്‍ജാബര്‍, ഖലീഫ അലി ഖലീഫ അല്‍ഹിത്മി, അയിഷ യൂസുഫ് ഉമര്‍ അല്‍ ഹമദ് അല്‍മന്നായി, അബ്ദുല്‍ അസീസ് മുഹമ്മദ് അബ്ദുല്ല അല്‍അത്തിയ്യ, നാസര്‍ സല്‍മീന്‍ ഖാലിദ് അല്‍സുവൈദി, മുഹമ്മദ് മഹ്ദി അജ്‌യാന്‍ മുഹമ്മദ് അല്‍അഹ്ബാബി, അലി അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അല്‍ ിസ്‌നദ് അല്‍മുഹന്നദി, നാസര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ഹുമൈദി, മുബാറക് സെയ്ഫ് ഹംദാന്‍ മുസിഫ് അല്‍മന്‍സൂരി, ഖാലിദ് മുഹമ്മദ് അജാജ് അല്‍ കുബൈസി, മുഹമ്മദ് മന്‍സൂര്‍ ഖലീല്‍ അല്‍ഖലീല്‍ അല്‍ശഹ്‌വാനി, ഖാലിദ് അബ്ദുല്ല റാശിദ് അല്‍ബുഐനൈന്‍, മുഹമ്മദ് അലി ജാബര്‍ ഹമദ് അല്‍ഹിന്‍സബ്, അബ്ദുല്ല ഫഹദ് അബ്ദുല്ല ഗുറാബ് അല്‍മര്‍റി, അബ്ദുല്‍ ലത്തീഫ് മുഹമ്മദ് അബ്ദുല്‍ലത്തീഫ് അല്‍സാദ, ഹിന്ദ് അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് മുബറല്‍ അല്‍മുഫ്ത, ഫഹദ് മുഹമ്മദ് ഫഹദ് സഅദ് മുസ്‌വീര്‍, സ്വാലിഹ് അബ്ദുല്ല മുഹമ്മദ് അല്‍ ഇബ്‌റാഹിം അല്‍ മന്നായി, മുഹമ്മദ് അലി സുല്‍ത്താന്‍ അല്‍അലി അല്‍മദീദ്, റീം മുഹമ്മദ് റാശിദ് അല്‍ ഹമ്മൂദി അല്‍മന്‍സൂരി എന്നിവരാണ് പുതുമുഖങ്ങള്‍.
അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഇതാദ്യമായി വനിതാ വക്താവിനെ നിയോഗിച്ചിരുന്നു. ലുലുവ റാഷിദ് അല്‍ഖാതിറിനെയാണ് നിയമിച്ചത്.

chandrika: