കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്തുകൊന്ന കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. 2018 മാര്‍ച്ച് പതിനാലിനായിരുന്നു കൊലപാതകം. ഉദയകുമാര്‍, ഉമേഷ് എന്നിവര്‍ക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം പ്രതികളെ കുറ്റക്കാരെന്ന ്കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാല്‍സംഗം, ലഹരി ഉപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ലാത് വിയ സ്വദേശിയായ വനിത ആയുര്‍വേദ ചികില്‍സക്കായി പോത്തന്‍കോട് എത്തിയ ശേഷം ഫെബ്രുവരി 14ന് കാണാതാകുകയായിരുന്നു.
ഒരുമാസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലാണ് അഴുകിയ ജഢം വിദേശവനിതയുടെതാണെന്ന ്തിരിച്ചറിഞ്ഞത്. കുറ്റിക്കാട്ടില്‍ സ്ഥിരമായി ലഹരി ഉപയോഗത്തിനെത്താറുള്ള പ്രതികളെ ചോദ്യംചെയ്തതില്‍നിന്നാണ് കുറ്റം തെളിഞ്ഞത്. 165000 രൂപ പിഴയും വിധിച്ചു. കഞ്ചാവ് നല്‍കിയ ശേഷം ബലാല്‍സംഗം ചെയ്ത് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നു.
പിഴത്തുക വനിതയുടെ സഹോദരിക്ക് നല്‍കണം. ആത്മഹത്യചെയ്തതെന്ന് വരുത്തി കഴുത്തില്‍ വള്ളിച്ചെടികള്‍ കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.