കൊട്ടാരക്കര: ചാറ്റിങിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വശീകരിച്ച് തട്ടിക്കൊണ്ട്‌പോയി പീഡിപ്പിച്ച യുവതി പിടിയില്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ച് 16കാരനെയുമായി കടന്നുകളഞ്ഞ ആറ്റിപ്ര സ്വദേശിയായ യുവതിയെയും വിദ്യാര്‍ത്ഥിയെയും തമിഴ്‌നാട്ടിലെ തക്കലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ ജോലി നോക്കുന്ന യുവതി വിവാഹിതയും ഏഴു വയസുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ്. ആറു മാസം മുമ്പ് ഫേസ്ബുക്ക് ചാറ്റിങിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ ആറ്റിങലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വെച്ച് വിവാഹം കഴിക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിക്കുകയും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിയുമായി കടന്നുകളയുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.