ശൈത്യകാലത്ത് തണുത്തു വിറക്കുന്ന ഉത്തരേന്ത്യയിലെ അതിദരിദ്ര ഗ്രാമങ്ങളിലേക്ക് ആശ്വാസത്തിന്റെ കമ്പിളി പുതപ്പുകൾ എത്തിക്കുകയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന ലാഡർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. പുതപ്പ് വിതരണ പദ്ധതിയായ ആഫ്താബ്-24 ലേക്കുള്ള 1000 ബ്ലാങ്കറ്റിന്റെ ആദ്യ ഗഡുവായി ഖത്തർ വ്യവസായിയും ലാഡർ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ഹമദ് മൂസ നൽകുന്ന രണ്ടു ലക്ഷം രൂപ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് ഏറ്റുവാങ്ങി. മുസ്ലിം ലീഗ് ദേശീയ അസി: സെക്രട്ടറി എം. പി മുഹമ്മദ് കോയ, ലാഡർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ പി എ മജീദ് എം എൽ എ, വർക്കിംഗ് സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ, സൂപ്പി നരിക്കാട്ടേരി, പൊട്ടൻകണ്ടി അബ്ദുള്ള, ഷെരീഫ് സാഗർ എന്നിവർ സംബന്ധിച്ചു.
ബിഹാർ, ജമ്മു, ഡൽഹി, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും അല്ലാതെയും പതിനായിരത്തോളം കുടുംബങ്ങളിലേക്ക് ശൈത്യകാലത്തിന്റെ കരുതൽ എത്തിക്കാനാണ് ആഫ്താബ്-24 ലൂടെ ലാഡർ ഫൗണ്ടേഷൻ ലക്ഷ്യം വെക്കുന്നത്. ഒരു കമ്പിളി പുതപ്പിന് 500 രൂപയും കമ്പിളി ജാക്കറ്റിന് 650 രൂപയുമാണ് വില വരുന്നത്. ആഫ്താബ്-24 നെ പിന്തുണക്കാൻ താൽപര്യപ്പെടുന്നവർ താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കുക.
Acount Details: Ladder Foundation of India, Account no: 120 002 575 480, IFSC number: CNRB0000808, Canara bank, Gpay: 9605975600@ybl