ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ സിക്കിമിലെ നാകുല അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സംഘത്തിനു നേരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. 20 പിഎല്‍എ സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കുമാണ് പരിക്കേറ്റത്.
സംഘര്‍ഷം തുടര്‍ന്നതോടെ ചൈനീസ് സൈന്യം അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് പിന്മാറി. സംഘര്‍ഷ മേഖലയിലെ നിലവിലെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചു കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ഇന്ത്യന്‍ സൈന്യം തടുത്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
ഇന്ത്യചൈന സമവായത്തിനായി ഒമ്പതാം വട്ട സൈനിക ചര്‍ച്ച ഞായറാഴ്ച നടന്നിരുന്നു. 15 മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് പുതിയ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.