X

സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമായി; കര്‍ഷക പ്രതിഷേധത്തിന്റെ പ്രധാന കാരണമിത്- രൂക്ഷ വിമര്‍ശനവുമായി അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തേക്കാള്‍ രാജ്യത്തെ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടമായതാണ് കര്‍ഷക പ്രതിഷേധത്തിന്റെ പ്രധാന കാരണമെന്ന് നൊബേല്‍ സമ്മാന ജേതാവ് ഡോ അഭിജിത് ബാനര്‍ജി. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില മോശമായി നില്‍ക്കുന്ന വേളയിലാണ് പുതിയ നിയമങ്ങള്‍ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 18-ാമത് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ബാനര്‍ജി.

ജിഎസ്ടി നിയമത്തിന് കീഴിലുള്ള കേന്ദ്രത്തിന്റെ ബാധ്യതകള്‍ പെട്ടെന്ന് റദ്ദാക്കുന്നതും സാമ്പത്തിക മേഖലയെ സഹായിക്കില്ല. ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കിയിട്ട് മുകളില്‍ നിന്ന് ഇത് നടപ്പാക്കാനും തീരുമാനങ്ങള്‍ എടുക്കാനും അധികാരം ഉണ്ടെന്ന് പറയുകയാണ്. ഇതിനെതിരെ സംസ്ഥാനങ്ങള്‍ പക്ഷപാതപരമായി അണിനിരക്കുന്നത് കാണാം- അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഫെഡറലിസത്തെ കുറിച്ചും ബാനര്‍ജി സംസാരിച്ചു. ‘സംസ്ഥാനങ്ങള്‍ വളരെ വലുതാണ്. സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ ഫെഡറലിസം വരേണ്ടിയിരിക്കുന്നു. 130 കോടി ജനങ്ങള്‍ക്ക് ഇവിടെ 540 എംപിമാരേ ഉള്ളൂ. എന്നാല്‍ യുകെയില്‍ ആറു കോടി പേര്‍ക്ക് 635 എംപിമാരുണ്ട്. ഇന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങള്‍ വലുതാണ്. നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളും വലുതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: