സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്രക്ക് അപകടത്തില്‍ 15മരണം. ഉറങ്ങികിടക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ കോസമ്പ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്.
കിം-മാണ്ഡവി റോഡില്‍ ഉറങ്ങികിടന്ന രാജസ്ഥാന്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞ് കയറിയത്. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.