ഇന്ന് മെയ് ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ് ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ് ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.
1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ് ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.
തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.
ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ് ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.
തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.