X
    Categories: Newsworld

പശുമാംസം മുതല്‍ മനുഷ്യമാംസം വരെ; ഇനി ഒരു ജീവിയേയും കൊല്ലാതെ രുചികരമായ ഇറച്ചി കഴിക്കാം

കോഴി, പശു, പോത്ത് തുടങ്ങി ഒരു ജീവിയേയും അറുക്കാതെ, വേദനിപ്പിക്കാതെ ഇറച്ചി കഴിക്കാം. ഇതിനുള്ള പുതിയ സാധ്യതകളെല്ലാം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പ് ‘ഈറ്റ് ജസ്റ്റ്’ മൃഗ കോശങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ കൃത്രിമമാംസം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില്‍ വികസിപ്പിച്ചെടുത്ത് പാകം ചെയ്ത് ഭക്ഷിക്കാനാകും. അതായത് മനുഷ്യമാംസം വരെ വേണമെങ്കില്‍ ലാബിലുണ്ടാക്കി കഴിക്കാം. അതെ, ഇത്തരം ഇറച്ചിക്ക് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയില്‍ നിന്ന് നിയന്ത്രണ അനുമതി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇത് ‘ഗുഡ് മീറ്റ്’ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൃത്രിമമാംസം എങ്ങനെ വില്‍ക്കണമെന്ന് വിതരണക്കാര്‍ ഇപ്പോള്‍ അന്തിമരൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ കൃത്രിമ കോഴിയുടെ വില സാധാരണ ചിക്കനേക്കാള്‍ കൂടിയതായിരിക്കും. എന്നാല്‍, ഡിമാന്‍ഡ് ഉയരുകയും ഉല്‍പാദനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വില ക്രമേണ കൂടുതല്‍ താങ്ങാനാവുന്ന തലങ്ങളിലേക്ക് വരും. പ്രാരംഭ ഘട്ടത്തില്‍ ഈ ചിക്കന്‍ ഒരു റെസ്റ്റോറന്റ് ക്രമീകരണത്തില്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഓര്‍ഗനൈസേഷന്റെ സിഇഒ ജോഷ് ടെട്രിക് പറഞ്ഞു.

2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 25 ശതമാനവും മാംസരുചിയുള്ള സസ്യാഹാരങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതായിരിക്കും. 35 ശതമാനമാകട്ടെ ലബോറട്ടറികളില്‍ കൃത്രിമമായി നിര്‍മിക്കുന്നവയും. മുനുഷ്യമാംസം വരെ ഇങ്ങനെ നിര്‍മിക്കാനാവും. മനുഷ്യമാംസം വരുന്നതോടെ നരഭോജികളെക്കുറിച്ചുള്ള ഭയം ഇല്ലാതാവുമെന്നും ഗവേഷകര്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: