പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി ആല്‍വസ്, നെയ്മര്‍, കവാനി എന്നിവരാണ് ഫ്രഞ്ച് ക്ലബിനായി വലനിറച്ചത്.
നെയ്മര്‍, കെയ്ലിയന്‍ എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നലെ നേരിട്ടത്. സൂപ്പര്‍ താരങ്ങളെ വാരിക്കൂട്ടിയ പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍മാര്‍ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരം.
ഗ്രൂപ്പ് ബിയില്‍ മുന്‍ ജേതാക്കളും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയുടെ പ്രഹരശേഷിയറിഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നിലാണ് ബയേണ്‍ തകര്‍ഞ്ഞടിഞ്ഞത്.
നെയ്മറും സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള വിവാദങ്ങള്‍ മുറുകുന്നതിനിടെ ബയേണിനെതിരായ വിജയം പാരിസ് ടീമിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
സൂപ്പര്‍ താരം നെയ്മര്‍ കിടിലല്‍ നീക്കത്തിലൂടെയാണ് ബയേണിന് ആദ്യ പ്രഹരം ഏറ്റത്. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ നെയ്മര്‍ വെട്ടി തിരിഞ്ഞ് വലതു വിങില്‍ ഡാനി ആല്‍വസിനെ ലക്ഷ്യം വെച്ച് നീട്ടി. പോസ്റ്റിന് മുന്നില്‍ പന്തിനായി കാത്തിരുന്ന കവാനിയെ മറികടന്ന് അപ്രതീക്ഷിതമായി എത്തിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ആല്‍വസ് പിന്നെ മടിച്ചില്ല.
ബയേണിനെ നിശബ്ദമാക്കിയ തുടര്‍ന്നുള്ള രണ്ട് ഗോളുകളും എംബാപ്പെയുടെ മികല്‍ നിന്നായിരുന്നു പിറന്നത്. കവാനിയുടെ ഉഗ്രന്‍ ഷോട്ടില്‍ പിറന്നാ രണ്ടാം ഗോള്‍ നൈമറിന്റെ അവസാന പ്രഹരവും ബോളിനെ ചൊല്ലിയുള്ള താരങ്ങള്‍ തമ്മിലെ വിവാദം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായി. തമ്മില്‍ ആലിംഗനം ചെയ്്താണ് നെയ്മറും കവാനിയും തങ്ങളുടെ ഗോളുകള്‍ ആഘോഷിച്ചത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പി.എസ്.ജി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. പരിക്കിന്റെ പിടിയിലായിരുന്ന അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തിയതോടെ ടീം കൂടുതല്‍ കരുത്തരായിരിക്കുകയാണ്.
ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളിലും ഗോള്‍മഴ തുടരുന്ന കാഴ്ചയാണ്. ബയേണ്‍ ഒഴികെ വമ്പന്‍ ടീമുകളെല്ലാം കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ജയിച്ചു കയറി. സൂപ്പര്‍ പോരാട്ടത്തില്‍ ചെല്‍സിക്ക് മിന്നും ജയം. അത്‌ലറ്റികോ മാഡ്രിഡിനെ ഇഞ്ച്വറി ടൈമിലെ ഗോളിലാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കെല്‍റ്റിക്ക് 3-0ന് ആന്‍ഡര്‍ലെക്ടിനെ തകര്‍ത്തു. മാഞ്ചസ്റ്റര്‍ വമ്പന്‍ ജയം നേടിയപ്പോള്‍ സെല്‍ഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണ ജയിച്ചുകയറിയത്.