ഡല്‍ഹി: കെവൈസി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍. നേരത്തെ കെവൈസി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ജാഗ്രത നിര്‍ദേശം നല്‍കി.
ബാങ്ക് ഉദ്യോഗസ്ഥരോ, ഔദ്യോഗിക പ്രതിനിധികളോ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയക്കുന്നത്. ഒരു കാരണവശാലും ഇത്തരം ലിങ്കുകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം. ഇതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെന്നും കരുതിയിരിക്കണമെന്നും ബാങ്ക് ട്വിറ്ററില്‍ വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് കെവൈസി രേഖകള്‍ ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ അയക്കാമെന്ന് എസ് ബി ഐ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍ കോളിലൂടെ ഒടിപി കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. ഇത് ഫലിക്കാതായതോടെയാണ് പുതിയ രീതി പരീക്ഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കെവൈസി രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ആര്‍ബിഐ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.
ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം.കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഒരു ലിങ്കും അയക്കില്ല.മൊബൈല്‍ നമ്പറോ ഒടിപി അടക്കമുള്ള രഹസ്യ വിവരങ്ങളോ പങ്ക് വയ്ക്കരുത്. അക്കൗണ്ടില്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സൈബര്‍ ക്രൈം വിഭാഗത്തില്‍ ബന്ധപ്പെടാന്‍ https://cybercrime.gov.in/ എന്ന ലിങ്ക് ഉപയോഗിക്കാം.