X

കണ്ടില്ലെന്ന് ആദ്യം ,കണ്ടെന്ന് പിന്നീട് . അട്ടപ്പാടി കോളജിലെ സിസിടിവി ദൃശ്യങ്ങളിൽ മലക്കം മറിഞ്ഞ് പോലീസ്

ഗെസ്റ്റ് ലക്ചറർ നിയമനത്തിനു വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ച് പോലീസ്.കേസിൽ പ്രതിയായ എസ്എഫ്ഐ മുൻനേതാവ് കെ.വിദ്യ അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് എത്തിയ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന നിലപാടിലായിരുന്നു പോലീസ്. അത് ശരിയല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതോടെയാണ് ദൃശ്യങ്ങൾ ശേഖരിക്കാൻ നിർബന്ധിതരായത്.ജൂൺ 2ലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെയാണ് പൊലീസ് വെട്ടിലായത്. തുടർന്ന്  ഇന്നലെ വൈകിട്ട് പൊലീസ് ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ ദ്യശ്യങ്ങൾ പരിശോധിച്ചു.ജൂൺ 2നു രാവിലെ 10.10നു വിദ്യ കാറിൽ കോളജിൽ എത്തുന്നതും.10.13ന് ഓഫിസിൽ നിന്നു ഫോം വാങ്ങി തിരികെ പോകുന്നതും.10.26ന് അഞ്ചാമത്തെയാളായി അഭിമുഖത്തിന് എത്തുന്നതും.12.19ന് അതേ കാറിൽ മടങ്ങുന്നതും പോലീസ് പരിശോധിച്ച ദൃശ്യങ്ങളിൽ ഉണ്ടെന്നാണു വിവരം.കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജിൽ എത്തിയെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചിരുന്നില്ല.

 

 

 

 

webdesk15: